കർണാടകയിൽ തിരിച്ചടിച്ച് കോൺഗ്രസ്‌ ! സര്‍ക്കാരിനെ വീഴ്ത്തിയ 14 വിമതരേയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

312

കർണാടകയിൽ കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയ 14 വിമതരേയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിന്‍റെ ശുപാര്‍ശ പരിഗണിച്ചു കൊണ്ടാണ് പതിനാല് പേരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഹൈക്കമാന്‍ഡ് അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കുന്നതെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു.