HomeNewsLatest Newsകോവിഡ് സാമ്പിൾ ശേഖരിക്കുന്നതിനിടെ കൈപ്പിഴ: യുവതിയുടെ തലച്ചോർ സ്രവം മൂക്കിലൂടെ പുറത്തു വന്നു !

കോവിഡ് സാമ്പിൾ ശേഖരിക്കുന്നതിനിടെ കൈപ്പിഴ: യുവതിയുടെ തലച്ചോർ സ്രവം മൂക്കിലൂടെ പുറത്തു വന്നു !

കോവിഡ് പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുന്നതിനിടെയുണ്ടായ കൈപ്പിഴയിൽ സ്ത്രീയുടെ തലച്ചോറില്‍ നിന്നുളള സ്രവം മൂക്കിലൂടെ പുറത്തു വന്നു. അമേരിക്കയിലാണ് സംഭവം. പരിശോധയ്ക്കായി സ്വാബ് ശേഖരിക്കുന്നതില്‍ വന്ന പിഴവാണ് അപകടത്തിനു കാരണമായത്. പരിശോധന കഴിഞ്ഞ ശേഷം വായിൽ മെറ്റലിക് രുചിയും ക്ഷീണവും അനുഭവപ്പെട്ട യുവതിയെ വിശദ പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മൂക്കില്‍ നിന്ന് സ്വാബ് ശേഖരിക്കുന്നതിനിടെ നാല്‍പ്പതുകാരിയുടെ തലച്ചോറിന് ക്ഷതമേറ്റതാണ് സ്രവം പുറത്തു വരുന്നതിനുളള കാരണം. അണുബാധ മൂലം സ്ത്രീ ഗുരുതാരാവസ്ഥയിലാണ്. തലയോട്ടിയുമായി ബന്ധപ്പെട്ട രോഗത്തിനും ഹെർണിയക്കും ഈ സ്ത്രീ ചികിത്സ തേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments