വാക്സിനെടുക്കുന്ന ചിത്രത്തിനു പരിഹാസം: കിടിലൻ മറുപടിയുമായി ശൈലജ ടീച്ചർ ! സഹതാപം മാത്രം !

40

ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം മന്ത്രി കെ കെ ശൈലജ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ചതിന് പിന്നാലെ ഒരു വിഭാഗം പരിഹാസവുമായി രംഗത്ത് എത്തിയതിന് മറുപടി നല്‍കി ആരോഗ്യമന്ത്രി രംഗത്തെത്തി.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഞാൻ കോവിഡ് വാക്സിനേഷൻ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലർ പോസ്റ്റ് ഇടുന്നതായി കണ്ടു.അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം.എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണം. ബ്ളൗസ് മുതുകിൽ നിന്ന് താഴ്ത്തി ഇഞ്ചക്ഷൻ എടുക്കുമ്പോൾ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്. വാക്സിൻ എടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിൻഎടുക്കുന്ന വാർത്ത കൊടുക്കുന്നത്.ഏതു നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു