HomeNewsLatest Newsമെട്രോ ഉത്‌ഘാടനത്തിനായി പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും; ഉച്ചയോടെ മടക്കം 

മെട്രോ ഉത്‌ഘാടനത്തിനായി പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും; ഉച്ചയോടെ മടക്കം 

കൊച്ചി മെട്രോ ഉത്‌ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. 10.35ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും പ്രധാനമന്ത്രി മെട്രോ ട്രെയിനില്‍ യാത്ര ചെയ്യും. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പുറമെ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ വായനാ മാസാചരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയിലെത്തും. തുടര്‍ന്ന് റോഡ് മാര്‍ഗം പാലാരിവട്ടം മെട്രോ സ്്റ്റേഷനിലേക്ക് തിരിക്കും.

എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ഉച്ചയ്ക്ക് 1.05ന് നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടുത്തെ ബോര്‍ഡ് റൂമില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. 1.25നാണ് മടക്കയാത്ര.
രാവിലെ 11ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി കൊച്ചി മെട്രോ കേരളത്തിന് സമര്‍പ്പിക്കും. 12.15ന് സെന്റ് തെരേസാസ് കോളേജില്‍ പി.എന്‍ പണിക്കര്‍ ദേശീയ വായനാമാസാചരണം ഉദ്ഘാടനം ചെയ്യും.fb-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments