റോയിട്ടേഴ്സിന്റെ മാധ്യമ പ്രവർത്തക ഫ്‌ളാറ്റിൽ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത

71

മലയാളിയായ മാധ്യമപ്രവര്‍ത്തകയെ ബംഗളൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് വിദ്യാനനഗര്‍ സ്വദേശി ശ്രുതിയെയാണ് ​ ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെക്യൂരിറ്റി എത്തിയ സമയത്ത് മുറി അകത്ത് നിന്നും പൂട്ടിയിരിക്കുകയായിരുന്നു. തുടര്‍ന്ന് ചവിട്ടി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റോയിട്ടേഴ്സിന്റെ ബംഗളൂരൂ ഓഫീസിലെ സബ് എഡിറ്ററാണ് ശ്രുതി. ശ്രുതിയും ഭര്‍ത്താവ് അനീഷും നല്ലൂറഹള്ളിയിലുള്ള മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. മരണദിവസം അനീഷ് നാട്ടിലായിരുന്നു. ശ്രുതിയുടെ അമ്മ നാട്ടില്‍ നിന്നും പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുക്കാതായതോടെ ബംഗളൂരുവില്‍ എഞ്ചിനിയറായ സഹോദരന്‍ നിശാന്തിനോട് കാര്യം പറഞ്ഞു. തുടര്‍ന്ന് നിശാന്ത് ശ്രുതിയുടെ അപ്പാര്‍ട്ടിമെന്റിലെ സെക്യൂരിറ്റിയെ ബന്ധപ്പെടുകയായിരുന്നു.