മാധ്യമപ്രവർത്തകന്റെ നേരെ വനിതാപോലീസിന്റെ അസഭ്യ വർഷം: ക്യാമറ തകർക്കാൻ ശ്രമിച്ചതായും പരാതി

88

മാധ്യമപ്രവർത്തകനു നേരെ പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യേറ്റ ശ്രമം. നിയമസഭയ്ക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലിയായിരുന്നു സംഘർഷം. വാഹനം മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട പൊലീസുകാരി ഒരു പ്രകോപനവുമില്ലാതെ മാധ്യമപ്രവർത്തകന്റെ ക്യാമറ പിടിച്ചുവാങ്ങി നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകര്‍ എത്തി പൊലീസുകാരിയെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അസഭ്യ വര്‍ഷം തുടരുകയായിരുന്നു.