HomeNewsLatest Newsഗുജറാത്തില്‍ വീണ്ടും വര്‍ഗ്ഗീയത തലപൊക്കുന്നു ? മുസ്ലീം വീടുകള്‍ക്ക് മേല്‍ 'ഗുണന ചിഹ്നം' വരയ്ക്കുന്നു

ഗുജറാത്തില്‍ വീണ്ടും വര്‍ഗ്ഗീയത തലപൊക്കുന്നു ? മുസ്ലീം വീടുകള്‍ക്ക് മേല്‍ ‘ഗുണന ചിഹ്നം’ വരയ്ക്കുന്നു

ഗുജറാത്ത് തിരഞ്ഞെടുപ്പ് ചൂടിലാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കോണ്‍ഗ്രസ് ശക്തമായ പോരാട്ടമാണ് നടത്തുന്നത്. പട്ടേല്‍ സമരനായകന്‍ ഹാര്‍ദ്ദിക് പട്ടേലും ബിജെപിയ്ക്കെതിരെ അതി ശക്തമായ നിലപാടെടുത്ത് രംഗത്തുണ്ട്. അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. അഹമ്മദാബാദിലെ മുസ്ലീം വീടുകളുടെ മതിലുകളില്‍ ‘ഗുണന ചിഹ്നം’ രേഖപ്പെടുത്തിയ നിലയില്‍ കണ്ടെത്തി എന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഹമ്മദാബാദിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ചുവന്ന പെയിന്റ് ഉപയോഗിച്ചാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്.

വര്‍ഗ്ഗീയവിഷം വമിക്കുന്ന പോസ്റ്ററുകളും ഇത്തരത്തില്‍ പതിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. 2002 ലെ കലാപത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാനാവില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിരാശയുടെ ഫലമാണ് ഇത്തരം നടപടികള്‍ എന്നാണ് ബിജെപിയുടെ ആരോപണം. ഗുജറാത്തില്‍ ഇപ്പോള്‍ ഇല്ലാത്ത വാര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്നും ബിജെപി ആരോപിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments