മരട് ഫ്‌ളാറ്റ്‌ നാളെ പൊളിക്കും: ഇന്ന് മോക്ക് ഡ്രിൽ: പരിസരവാസികൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിത്തുടങ്ങി

79

കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന ദിവസം അടുത്തതോടെ പ്രദേശത്തെ കൂടുതൽ ആളുകൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്തുടങ്ങി. തിരിച്ചു വരുമ്പോൾ വീടും പ്രദേശത്തെ കെട്ടിടങ്ങളും പഴയപടി ഉണ്ടാകണമെന്ന പ്രാർഥനയിലാണ് ഇവർ.

സ്‌ഫോടനത്തിന്റെ മുന്നോടിയായുളള മോക് ഡ്രില്‍ ഇന്ന് രാവിലെ ഒമ്പത് മണിക്ക് തുടങ്ങും.

നാളെ രാവിലെ 10.30 ന് എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റില്‍ നിന്നാണ് ആദ്യ സൈറണ്‍ മുഴങ്ങുന്നത്. അതിനുശേഷം ഫ്ലാറ്റിന്‍റെ 200 മീറ്റർ ചുറ്റളവില്‍ നിന്നും എല്ലാവരും ഒഴിഞ്ഞെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തും. കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്ഫോടനം നടക്കും. തൊട്ടുപിന്നാലെ ആല്‍ഫാ
ഇരട്ട ഫ്ലാറ്റുകളിലും സ്ഫോടനം നടക്കും. മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഫ്ലാറ്റുകളും നിലംപൊത്തും.