HomeNewsLatest Newsമരട് ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നടപടിയുമായി സർക്കാർ: പൊളിക്കാൻ കമ്പനികളുടെ ടെണ്ടർ വിളിച്ചു

മരട് ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നടപടിയുമായി സർക്കാർ: പൊളിക്കാൻ കമ്പനികളുടെ ടെണ്ടർ വിളിച്ചു

മരടിലെ നാല് ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നു. ഇത് സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരമായി കെട്ടിടങ്ങള്‍ പൊളിക്കുന്ന സാങ്കേതിക വിദ്യയില്‍ വൈദിഗ്ധ്യം നേടിയ എന്‍ജിനിയര്‍ എസ് ബി സര്‍വത്തെയെ സര്‍ക്കാര്‍ സമീപിച്ചു. ക്ഷണം സ്വീകരിച്ച സാര്‍വത്തെ വ്യാഴാഴ്ച്ച വൈകിട്ട് കൊച്ചിയിലെത്തും. സര്‍വത്തെയുടെ ഉപദേശംകൂടി സ്വീകരിച്ചതിന് ശേഷമായിരിക്കും പൊളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. വെള്ളിയാഴ്ച ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ചതിന് ശേഷം പൊളിക്കുന്നതിന് ടെണ്ടര്‍ നല്‍കിയ കമ്പനികളുടെ വിവരങ്ങള്‍ കൂടി പരിശോധിക്കും. തുടര്‍ന്ന് പൊളിക്കുവാന്‍ പ്രാപ്തരായ കമ്പനിയെ സാര്‍വത്തെയുടെ ഉപദേശം കൂടി പരിഗണിച്ചാവും തിരഞ്ഞെടുക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments