HomeNewsLatest Newsഅയല്‍വാസിയുടെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം; പിതൃസഹോദരന്‍ ഗുരുതരാവസ്ഥയിൽ

അയല്‍വാസിയുടെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം; പിതൃസഹോദരന്‍ ഗുരുതരാവസ്ഥയിൽ

അയല്‍വാസികള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. പുല്‍പ്പള്ളി കാപ്പിസൈറ്റ് കാട്ടുമാക്കേല്‍ നിധിന്‍ പത്മനാണ് കൊല്പപെട്ടത്. നിധിന്‍റെ പിതൃസഹോദരന്‍ കിഷോറിനും വെടിയേറ്റിട്ടുണ്ട്. ഗുരുതര പരിക്കോടെ ഇയാളെ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരെ വെടിവച്ച ചാര്‍ളി എന്നയാള്‍ സംഭവശേഷം കര്‍ണാടക വനത്തിലേക്ക് രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി നാട്ടുകാരും പൊലീസും കാട്ടില്‍ തെരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണ് ചാര്‍ളിയെന്നും നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് കാട്ടിനകത്ത് സഞ്ചരിച്ച് നല്ല പരിചയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രിയാണ് ചാര്‍ളി അയല്‍വീട്ടുകാരുമായി വാക്കേറ്റമുണ്ടാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments