വിമാനത്തില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറി; 65 കാരന് കിട്ടിയത് എട്ടിന്റെ പണി

13

വിമാനത്തില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ ബിസിനസുകാരനെ അറസ്റ്റു ചെയ്തു. ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരന്‍ അനില്‍കുമാര്‍ മുല്‍ചന്ദാനിയാണ് (65) പിടിയിലായത്. വിമാനം തിങ്കളാഴ്ച രാത്രി മുംബൈയിലിറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്.

മുല്‍ചന്ദാനിയുടെ അടുത്ത സീറ്റിലിരുന്ന വിദേശ ഇന്ത്യക്കാരിയാണ് പരാതിക്കാരി. ഇയാള്‍ തന്റെ ശരീരത്തില്‍ പലതവണ അനാവശ്യമായി സ്പര്‍ശിച്ചെന്നും രണ്ടുതവണ മുന്നറിയിപ്പു നല്‍കിയിട്ടും പിന്‍വാങ്ങിയില്ലെന്നും സിങ്കപ്പൂരില്‍ താമസിക്കുന്ന 41കാരിയുടെ പരാതിയില്‍ പറയുന്നു. വിമാനം മുംബൈയില്‍ ഇറങ്ങുന്നതിന് പത്തുമിനിറ്റ് മുമ്പാണിവര്‍ വിമാന ജോലിക്കാരോട് പരാതിപറഞ്ഞത്.