മാതാവ് ഷിയ വിഭാഗക്കാരിയായതിൽ പ്രതിഷേധം: ആറ് വയസ്സുകാരനെ മാതാവിന്റെ മുന്നിലിട്ട് കഴുത്തറുത്തു കൊന്നു;

11

സൗദി അറേബ്യയിലെ മദീനയില്‍ ആറ് വയസ്സുകാരനെ കഴുത്തറുത്ത് കൊന്നതായി റിപ്പോര്‍ട്ടുകള്‍. മാതാവിന്റെ മുന്നിലിട്ടാണ് കുട്ടിയെ പൊട്ടിയ ഗ്ലാസ് കഷ്ണമുപയോഗിച്ച്‌ കഴുത്തറുത്ത് കൊന്നത്. മദീനയില്‍ പ്രവാചകന്റെ പള്ളിയില്‍ സന്ദര്‍ശനത്തിനെത്തിയ കുടുംബത്തോടൊപ്പമുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. കാര്‍ ഡ്രൈവറാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാളുടെ കാറിലായിരുന്നു മാതാവും കുട്ടിയും യാത്ര ചെയ്തിരുന്നത്.

യാത്രക്കിടെ തങ്ങള്‍ ഷിയാ വിഭാഗത്തില്‍പ്പെടുന്നവരാണെന്ന് ഇവര്‍ പറഞ്ഞതോടെ ഇയാള്‍ കാര്‍ നിര്‍ത്തുകയും കുട്ടിയെ വലിച്ചിറക്കി കഴുത്ത് അറുക്കുകയുമായിരുന്നു. കുട്ടിയുടെ കുടുംബം ഷിയാ വിശ്വാസികളാണ്. ഇതാണ് അക്രമിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അക്രമിയെ തടയാന്‍ മാതാവ് ശ്രമിച്ചെങ്കിലും കുട്ടിയുടെ സ്ഥിതി കണ്ട് അവര്‍ ബോധം കെട്ടുവീണു. തടയാനെത്തിയ പോലീസുകാരെയും അക്രമി ആക്രമിച്ചു.