10 രൂപ പാർക്കിംഗ് ഫീസിനെച്ചൊല്ലി തർക്കം: ബൈക്ക് യാത്രികനെ പാര്‍ക്കിങ് അറ്റന്‍ഡര്‍ ക്രൂരമായി കൊലപ്പെടുത്തി

133

പാര്‍ക്കിങ് ഫീ നല്‍കാത്തതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ ബൈക്ക് യാത്രികനെ കൊലപ്പെടുത്തി. പാര്‍ക്കിങ് അറ്റന്‍ഡന്‍റും സുഹൃത്തും ചേര്‍ന്നാണ് ബൈക്ക് യാത്രികനെ കൊലപ്പെടുത്തിയത്. ബെംഗളൂരു ഭാരതീനഗറില്‍ ആണ് 38കാരനായ ഭരണി ധരന്‍ യുവാവ് കൊല്ലപ്പെട്ടത്. നിര്‍മാണ തൊഴിലാളിയായ ധരന്‍ ഓസ്റ്റിന്‍ ടൗണ്‍ സ്വദേശിയാണ്. ബൈക്കില്‍ ലാവണ്യ തിയറ്ററിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

സിനിമ കാണാന്‍ തിരക്കിട്ട് എത്തിയ ധരന്‍ ബൈക്ക് പാര്‍ക്ക് ചെയ്യുകയും ചെയ്തു, പാര്‍ക്കിങ് ഫീയായ പത്ത് രൂപ നല്‍കാന്‍ വിസമ്മതിക്കയും സിനിമ കഴിഞ്ഞ് തരാമെന്ന് പറയുകയും ചെയ്‌തെങ്കിലും പാര്‍ക്കിങ് അറ്റന്‍ഡന്റായ സെല്‍വരാജ് അപ്പോള്‍ തന്നെ പണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വാക്ക് തര്‍ക്കത്തില്‍ എത്തുകയും സെല്‍വരാജ് ധരണിനെ തള്ളി താഴെ ഇടുകയും മര്‍ദ്ദിച്ച് അബോധാവസ്ഥയിലെത്തിക്കുകയും ചെയ്തു. ഇതോടെ ധരണിനെ ബൗറിങ് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോളേക്കും മരിച്ചിരുന്നു.