മലപ്പുറത്ത് പോലീസിനെ കണ്ടു ഭയന്നോടിയ യുവാവിന് തല കല്ലിലിടിച്ച് ദാരുണാന്ത്യം

37

മലപ്പുറത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കല്ലിൽ തലയിടിച്ച് വീണ് മരിച്ചു. ഓട്ടോ ഡ്രൈവറായ കട്ടപ്പുറം സ്വദേശി നെടുമ്പറമ്പത്ത് സുരേഷാണ്(42) മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്.

കട്ടച്ചിറയിൽ ഒരു തെരുവോരത്ത് ഏതാനും പേർ ഒന്നിച്ചിരിക്കുന്നത് കണ്ട ഇവരെ വിരട്ടിയോടിക്കുന്നതിനായി അവിടേക്ക് എത്തുകയായിരുന്നു. ഇക്കൂട്ടത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെ സുരേഷ് മറ്റൊരു സുഹൃത്തും ഓടി രക്ഷപ്പെട്ടു. ഇതിനിടെ എപ്പോഴോ ആവാം തലയിടിച്ചു വീണത് എന്നാണ് പോലീസ് കരുതുന്നത്.

പൊലീസോ സുരേഷിന്റെ സുഹൃത്തുക്കളോ ഇദ്ദേഹം മരണപ്പെട്ടത് കണ്ടിരുന്നില്ല. തലയിടിച്ച് വീണു തന്നെയാണ് മരണം എന്നാണ് കരുതുന്നതെങ്കിലും ഇതിൽ സ്ഥിരീകരണം ആയിട്ടില്ല. തങ്ങൾ ഇവരിൽ ആരെയും മർദ്ദിക്കുകയോ മറ്റോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.