HomeNewsLatest Newsപട്ടം പറത്തുന്ന മാഞ്ചാ നൂൽ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം ഉണ്ടാക്കിയത് നിരോധിച്ച നൂൽ

പട്ടം പറത്തുന്ന മാഞ്ചാ നൂൽ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം ഉണ്ടാക്കിയത് നിരോധിച്ച നൂൽ

പട്ടം പറത്തുന്ന മാഞ്ചാ നൂല്‍ കഴുത്തില്‍ കുരുങ്ങി മുറിഞ്ഞ് 23കാരനയാ യുവാവിന് ദാരുണാന്ത്യം. ഞായറാഴ്​ചയാണ്​ സംഭവം. നജാഫ്​ഗഡ്​ സ്വദേശിയായ 23കാരനായ സൗരഭ്​ ദഹിയയാണ്​ മരിച്ചത്​. ബൈക്കില്‍ ബന്ധുവി​െന്‍റ വീട്ടി​ലേക്ക്​ പോകുന്നതിനിടെയാണ്​ അപകടം. ചില്ലുപൊടി നൈലോണ്‍ ചരടില്‍ ചേര്‍ത്ത്​ നിര്‍മിക്കുന്ന ​പ്രത്യേക തരം നൂലാണ്​​ മാഞ്ചാ നൂല്‍. അപകട സാധ്യതയുള്ളതിനാല്‍ ഇവ നിരോധിച്ചിരുന്നു. വെള്ളിയാഴ്​ച വൈകിട്ട്​ മ​ങ്കോല്‍പുരി -സുല്‍ത്താന്‍പുരി മേല്‍പ്പാത ​കടക്കുന്നതിനിടെ നൂല്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. കഴുത്ത്​ മുറിഞ്ഞ്​ ചോര വരികയും ചെയ്​തു. സൗരഭ്​ ഉടന്‍ തന്നെ ബൈക്ക്​ നിര്‍ത്തി. അടുത്തു​ണ്ടായിരുന്നവര്‍ തൊട്ടടുത്ത സരോജ്​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments