ഭാര്യക്ക് ജീവനാംശം നൽകാതിരിക്കാൻ 5 കോടി രൂപ കത്തിച്ച് യുവാവ് ! പിന്നാലെ കിട്ടിയത് അതിലും വലിയ പണി !

48

വിവാഹമോചനത്തിന് കോടതിയില്‍ എത്തിയപ്പോള്‍ മകന്റെ ചെലവിനായി ഭാര്യക്ക് അഞ്ച് കോടി രൂപ നല്‍കണമെന്ന കോടതിവിധിയിൽ കലി പൂണ്ടു യുവാവ് കത്തിച്ചു കളഞ്ഞത് അഞ്ചു കോടി. കാനഡയിലാണ് സംഭവം.

മകന്റെ ചിലവിലായി നൽകണമെന്ന്
കോടതി വിധിച്ച മില്യന്‍ കനേഡിയന്‍ ഡോളര്‍ (5 കോടി രൂപ) കത്തിച്ചു കളഞ്ഞാണ് കനേഡിയന്‍ പൗരന്‍ തന്റെ ഭാര്യയോടുള്ള വിദ്വേഷം തീര്‍ത്തത്. എന്നാല്‍ അവിടം കൊണ്ടും തീര്‍ന്നില്ല.

തുക കത്തിച്ച സംഭവത്തില്‍ ഇയാള്‍ രണ്ട് മാസം ജയിലിലായി. കൈവശമുള്ള സ്വത്തിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തുന്നതുവരെ എല്ലാ ദിവസവും മുന്‍ഭാര്യക്ക് 1 ലക്ഷം രൂപ വെച്ച്‌ നഷ്ടപരിഹാരമായി കൊടുക്കണമെന്നും കോടതി വിധിച്ചു. 6 ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 25 ലക്ഷം വെച്ച്‌ പിന്‍വലിച്ചാണ് ഇയാള്‍ കത്തിക്കാനുള്ള പണമെടുത്തത്.