കാസർഗോഡ് മദ്യലഹരിയിൽ മക്കളെ കത്തികൊണ്ടു വെട്ടി അച്ഛൻ: ഒരാളുടെ ചെവി മുറിഞ്ഞു തൂങ്ങി

32

 

കാസർഗോഡ് കൊ​​ന്ന​​ക്കാ​​ട് മൈ​​ക്ക​​യ​​ത്ത്​ അച്ഛന്റെ വെ​​ട്ടേ​​റ്റ് ര​​ണ്ടു​ കു​​ട്ടി​​ക​​ള്‍​​ക്ക് പ​​രി​​ക്കേ​​റ്റു. വ​​ള്ളി​​ക്ക​​ട​​വ് സെന്‍റ്​ സാ​​വി​​യോ സ്കൂ​​ള്‍ വി​​ദ്യാ​​ര്‍​​ഥി​​ക​​ളാ​​യ എ​ട്ടും ആ​റും വ​യ​സ്സു​ള്ള കു​ട്ടി​ക​ള്‍​ക്കാ​ണ്​ പ​​രി​​ക്കേ​​റ്റ​​ത്. വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ 11 മ​​ണി​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. ഭ​​ക്ഷ​​ണം ക​​ഴി​​ച്ച്‌ മു​​റ്റ​​ത്തു​​നി​​ന്ന് കൈ​​ക​​ഴു​​കി വീ​​ടി​​ന​​ക​​ത്തേ​​ക്ക്​ ക​​ത്തി​​യു​​മാ​​യി ​വ​​ന്ന് കു​​ട്ടി​​ക​​ളെ വെ​​ട്ടു​​ക​​യാ​​യി​​രു​​ന്നു.

മ​​നോ​​വി​​ഭ്രാ​​ന്തി​​യു​​ള്ള പി​​താ​​വ് മ​​ദ്യ​​ല​​ഹ​​രി​​യി​​ല്‍ ക​​ത്തി​​കൊ​​ണ്ട് വെ​​ട്ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്നു. പ​​രി​​ക്കേ​​റ്റ കു​​ട്ടി​​ക​​ളെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി.ഒ​​രു കു​​ട്ടി​​യു​​ടെ ചെ​​വി മു​​റി​​ഞ്ഞു​​പോ​​യി. ഒ​​രാ​​ളു​​ടെ ക​​ഴു​​ത്തി​​നാ​​ണ് വെ​​ട്ടേ​​റ്റ​​ത്. ര​​ണ്ടു​ ദി​​വ​​സ​​മാ​​യി പി​​താ​​വ് മാ​​ന​​സി​​കാ​​സ്വാ​​സ്​​​ഥ്യം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​താ​​യി സ​​മീ​​പ​​വാ​​സി​​ക​​ള്‍ പ​​റ​​ഞ്ഞു.