HomeNewsLatest Newsഇടുക്കി മാങ്കുളത്ത് മീൻ കച്ചവടക്കാരനായ വയോധികന് നേരെ ഗുണ്ടാ ആക്രമണം; പിന്നിൽ റിസോർട്ടെന്ന് ആരോപണം

ഇടുക്കി മാങ്കുളത്ത് മീൻ കച്ചവടക്കാരനായ വയോധികന് നേരെ ഗുണ്ടാ ആക്രമണം; പിന്നിൽ റിസോർട്ടെന്ന് ആരോപണം

ഇടുക്കി മാങ്കുളത്ത് വയോധികന് നേരെ ആള്‍ക്കൂട്ട ആക്രമണം. മീന്‍ വ്യാപാരിയായ അടിമാലി വാളറ താണേലി എം. മക്കാറിനാണ്(68) കഴിഞ്ഞ വ്യാഴാഴ്ച മര്‍ദനമേറ്റത്. സംഭവത്തില്‍ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മര്‍ദന ദൃശ്യം സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

മീനുമായി വാഹനത്തില്‍ വരുമ്പോള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു മര്‍ദനം. റോഡിലിട്ടു ചവിട്ടുകയും ചെയ്തു. റിസോര്‍ട്ടിലേക്കു മീന്‍ നല്‍കിയതിന്റെ കുടിശികപ്പണം ആവശ്യപ്പെട്ടതിന്റെ പേരിലാണ് ആക്രമണമെന്നു നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പൊലീസിനെ അറിയിക്കുമെന്നു മര്‍ദിച്ചവര്‍ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് മാങ്കുളത്ത് നാട്ടുകാര്‍ പ്രകടനം നടത്തി.

മര്‍ദനത്തില്‍ പ്രതിഷേധിച്ച് പത്താം മൈല്‍ ഇരുമ്പുപാലം മേഖലകളില്‍ ഇന്ന് രാവിലെ 11 മുതല്‍ 12 വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടും ഓട്ടോ ടാക്‌സികള്‍ പണിമുടക്കിയും ഹര്‍ത്താല്‍ നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്ന് മൂന്നാര്‍ പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments