HomeNewsLatest Newsമുള്ളന്‍പന്നിയെ കെണിവെച്ച്‌ പിടിച്ച്‌ കറിവെച്ചു; മധ്യവയസ്‌കനെ പോലീസ് പൊക്കി; സംഭവം ഇങ്ങനെ:

മുള്ളന്‍പന്നിയെ കെണിവെച്ച്‌ പിടിച്ച്‌ കറിവെച്ചു; മധ്യവയസ്‌കനെ പോലീസ് പൊക്കി; സംഭവം ഇങ്ങനെ:

മുള്ളന്‍ പന്നിയെ കെണിവെച്ച്‌ പിടിച്ച്‌ കറിവെച്ച മധ്യവയസ്‌കനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. എണ്ണപ്പാറ ചൂരപ്പടവിലെ കല്ലളനാണ് (48) അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്നും വേവിച്ച മൂന്നു കിലോ മുള്ളന്‍പന്നി ഇറച്ചി, മുള്ള്, അവശിഷ്ടങ്ങള്‍ എന്നിവ കണ്ടെടുത്തു. രഹസ്യ വിവരം ലഭിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച രാവിലെ 6.30 മണിയോടെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു.

കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നേരോത്ത്, മരുതോം സെക്ഷന്‍ ഫോറസ്റ്റര്‍ ടി.കെ. ലോഹിതാക്ഷന്‍, കെ.എ. ബാബു, ബിഎഫ്‌ഒ പി.വി. പ്രീതിമോള്‍, വാച്ചര്‍മാരായ എന്‍.കെ. സന്തോഷ്, ടി. അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments