കൊച്ചിയിൽ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍. ജെയിംസ് കാമറൂണ്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചില ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള മലപ്പുറം പൂച്ചാല്‍ കല്ലറമ്മല്‍ വീട്ടില്‍ എ ഷാജഹാനാണ് (31) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
കണ്ണൂര്‍ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണ് ഷാജഹാന്‍ താമസിച്ചിരുന്നത്. യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞെങ്കിലും ഇയാള്‍ വിവാഹിതനാണെന്ന വിവരം പിന്നീട് യുവതി അറിഞ്ഞു. ഇതോടെയാണ് പരാതി നല്‍കിയത്.