HomeNewsLatest Newsചിന്നക്കനാൽ എസ്റ്റേറ്റ് ഇരട്ടക്കൊലപാതകം; പ്രധാന പ്രതി ബോബിൻ പിടിയിൽ; കണ്ടെത്തിയത് മധുരയിൽ നിന്ന്

ചിന്നക്കനാൽ എസ്റ്റേറ്റ് ഇരട്ടക്കൊലപാതകം; പ്രധാന പ്രതി ബോബിൻ പിടിയിൽ; കണ്ടെത്തിയത് മധുരയിൽ നിന്ന്

ചി​ന്ന​ക്ക​നാ​ല്‍ ന​ടു​പ്പാ​റ എ​സ്റ്റേ​റ്റില്‍ ഉണ്ടായ ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ലെ പ്രതി പിടിയിലായി. ഒളിവില്‍ പോയ പ്രതി ബോ​ബിന്‍ തമിഴ്‌നാട്ടിലെ മധുരയില്‍നിന്നാണ് അറസ്റ്റിലായത്. ചി​ന്ന​ക്ക​നാ​ല്‍ ഗ്യാ​പ് റോ​ഡി​നു താ​ഴ്ഭാ​ഗ​ത്തെ കെ.​കെ. വ​ര്‍​ഗീ​സ് പ്ലാന്റേഷന്‍സി​ന്‍റെ​യും റി​ഥം​സ് ഓ​ഫ് മൈ ​മൈ​ന്‍​ഡ് റി​സോ​ര്‍​ട്ടി​ന്‍റെ​യും ഉ​ട​മ കോ​ട്ട​യം മാ​ന്നാ​നം സ്വ​ദേ​ശി രാ​ജേ​ഷ്, തോ​ട്ട​ത്തി​ലെ ജോ​ലി​ക്കാ​ര​നാ​യ പെ​രി​യ​ക​നാ​ല്‍ സ്വ​ദേ​ശി മു​ത്ത​യ്യ എ​ന്നി​വ​രെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

രാ​ജേ​ഷി​ന്റെ മൃതശരീരം തോ​ട്ട​ത്തി​ല്‍ ഏ​ല​ച്ചെ​ടി​ക​ള്‍​ക്കി​ട​യി​ല്‍ നെ​ഞ്ചി​ലും തോ​ളി​ലും വെ​ടി​യേ​റ്റ നിലയിലും മു​ത്ത​യ്യ​യെ തോ​ട്ട​ത്തി​ലെ ഏ​ല​ക്ക ഡ്ര​യ​ര്‍ മു​റി​യി​ല്‍ മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ചു ത​ല​യ്ക്ക് അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്. ഗ്യാ​പ് റോ​ഡി​നു താ​ഴെ​ഭാ​ഗ​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തെ 40 ഏ​ക്ക​റോ​ളം വ​രു​ന്ന ഏ​ല​ത്തോ​ട്ട​ത്തി​ല്‍ ഹ​ട്ടു​ക​ള്‍ ആ​യാ​ണ് രാ​ജേ​ഷി​ന്‍റെ റി​സോ​ര്‍​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മ​രി​ച്ച രാ​ജേ​ഷി​ന്‍റെ പി​താ​വ് ഡോ. ​വ​ര്‍​ഗീ​സ് മൂ​ന്നാ​റി​ല്‍ ഹാ​രി​സ​ന്‍ മ​ല​യാ​ളം പ്ലാന്റേഷ​നി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന​പ്പോ​ള്‍ വാ​ങ്ങി​യ തോ​ട്ട​ത്തി​ല്‍ റി​സോ​ര്‍​ട്ട് സ്ഥാ​പി​ച്ച​തും ന​ട​ത്തു​ന്ന​തും ഇ​യാ​ളാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം​മു​ത​ല്‍ രാ​ജേ​ഷി​നെ​യും മു​ത്ത​യ്യ​യെ​യും കാ​ണാ​നി​ല്ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ള്‍ ഫോ​ണി​ലേ​ക്ക് വി​ളി​ച്ചെ​ങ്കി​ലും സ്വി​ച്ച്‌ ഓ​ഫ് ആ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ​ക്കു​റി​ച്ച്‌ വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​തി​നെ​തു​ട​ര്‍​ന്ന് മു​ത്ത​യ്യ​യു​ടെ ബ​ന്ധു​ക്ക​ളും മ​റ്റു ജോ​ലി​ക്കാ​രും നാ​ട്ടു​കാ​രും​ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments