നടുറോഡിൽ പരന്നൊഴുകിയത് 32000 ലിറ്റർ മദ്യം ! പിന്നെ പറയണോ? ഒടുവിൽ അധികൃതർക്ക് ചെയ്യേണ്ടി വന്നത്….

157

നടുറോഡിൽ പരന്നൊഴുകിയത് 32000 ലിറ്റർ മദ്യം. ബുധനാഴ്ച മാഞ്ചസ്റ്റര്‍ നഗരത്തിനടുത്തുളള എം 6 പാതയിലുണ്ടായിരുന്നവര്‍ കണ്ടത് അതായിരുന്നു. 32000 ലിറ്റര്‍ മദ്യവുമായി വന്ന ടാങ്കറാണ് അപകടത്തില്‍പെട്ടത്. .32000 ലിറ്റര്‍ ജിന്‍ സിപില്‍ കയറ്റി വന്ന ടാങ്കറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു.

മദ്യം റോഡിലേക്ക് ഒഴുകിയതോടെ അപകട സാധ്യതയും വര്‍ധിച്ചു. വന്‍ ദുരന്തം ഒഴിവാക്കാനായി അധികൃതര്‍ ഒടുവിൽ പാത അടച്ചിടുകയായിരുന്നു. പത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാത വീണ്ടും തുറന്നത്. സാധാരണ മദ്യത്തേക്കാൾ ഇരട്ടിയിലധികം വീര്യമാണ് റോഡിൽ ഒഴുകിയ മദ്യത്തിനുണ്ടായിരുന്നത്.അതിശക്തമായി ആളിക്കത്തുമെന്ന ആശങ്കയുണ്ടായിരുന്നതിനാൽ കിലോമീറ്ററുകളോളം ദൂരത്തേക്ക് ആളുകളെ മാറ്റിനിർത്തേണ്ടി വന്നു.