കൊവിഡ് പ്രതിസന്ധി: പാലക്കാട്‌ തൊഴിൽ നഷ്ടമായ ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു

28

പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയാണ് ഇന്ന് പുലർച്ചെ ആത്മഹത്യ ചെയ്തത്.പൊന്നുമണിയെ പുലർച്ചെ വീടിനുള്ളിൽ വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊവിഡ് പ്രതിസന്ധിയിൽ തൊഴിലില്ലാതായതാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.