HomeNewsLatest Newsഅധ്യക്ഷസ്ഥാനം ഒഴിയരുത്: രാഹുൽഗാന്ധിക്ക് രക്തം കൊണ്ടെഴുതിയ കത്തുമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ

അധ്യക്ഷസ്ഥാനം ഒഴിയരുത്: രാഹുൽഗാന്ധിക്ക് രക്തം കൊണ്ടെഴുതിയ കത്തുമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ

രാഹുൽഗാന്ധി അധ്യക്ഷപദവി ഒഴിയരുതെന്ന് ആവശ്യപ്പെട്ട് രക്തം കൊണ്ടെഴുതിയ കത്തുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. യൂത്ത് കോൺഗ്രസ് ബീഹാർ ഘടകമാണ് രാഹുൽ ഗാന്ധി തീരുമാനം പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് രക്തം കൊണ്ട് കത്തെഴുതിയത്. പാർട്ടി ആസ്ഥാനത്ത് ഒത്തുകൂടിയാണ് പ്രവർത്തകർ കത്തെഴുതിയത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മദൻ ഝായ്ക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്ത് കൈമാറി. തങ്ങളുടെ വികാരം രാഹുൽ ഗാന്ധിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന അധ്യക്ഷന് കത്ത് കൈമാറിയത്. കത്തിനോടുള്ള രാഹുൽ ഗാന്ധിയുടെ പ്രതികരണം അറിവായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments