കനത്ത ചൂട്: ശബരിമലയിൽ പുലിയിറങ്ങി: കൂട്ടത്തോടെ നടക്കാൻ ഭക്തർക്ക് നിർദേശം

നീലിമല ബോട്ടത്തില്‍ പുലിയിറങ്ങി. ചൂട് അസഹ്യമായതിനെത്തുടര്‍ന്നാണ് പുലി കാട് വിട്ടിറങ്ങി വരുന്നത്. പുലിയിറങ്ങിയതിനെത്തുടര്‍ന്ന് ഭക്തര്‍ക്ക് മലകയറുന്നതിന് വനം വകുപ്പ് രണ്ട് മണിക്കൂറോളം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഭക്തരെ മരക്കൂട്ടത്തും പമ്പയിലും തടഞ്ഞിരുന്നു. നിലവില്‍ നിയന്ത്രണം നീക്കിയെന്ന് വനം വകുപ്പ് അറിയിച്ചു.

പ്രദേശത്ത് കഴിഞ്ഞ ദിവസവും പുലിയിറങ്ങിയിരുന്നു. ഭക്തര്‍ നടന്ന് പോവുന്ന വഴിയ്ക്ക് കുറുകെ കടന്ന് പോയ പുലി ആരെയും അക്രമിച്ചില്ല. എന്നാലും പരമാവധി കൂട്ടത്തോടെ നടക്കാന്‍ വനം വകുപ്പ് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കി.