കനത്ത മഴ: 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: കനത്ത ജാഗ്രതയിൽ സംസ്ഥാനം

120

സംസ്ഥാനത്തെ 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (ഓഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസർകോട് ജില്ലകളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. മഴ തുടര്‍ന്നതോടെ ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തും കൊല്ലത്തും അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജയില്‍ വകുപ്പിലെ വെൽഫെയർ ഓഫീസർ ഗ്രേഡ് 2 പരീക്ഷ പിഎസ്‍സി മാറ്റി വച്ചിട്ടുണ്ട്.