ഏറ്റുമാനൂരിലെ  സ്വതന്ത്രസ്ഥാനാർഥി ലതിക സുഭാഷിനും ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചു: ഡ്രൈവറും പോസിറ്റീവ്

20

ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ ലതിക സുഭാഷിനും ഭര്‍ത്താവ് സുഭാഷിനും കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 22ന് പരിശോധന നടത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ലതിക.

തിങ്കളാഴ്ച ഫലമെത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്. ഇവരുടെ ഡ്രൈവര്‍ ഉവൈസിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.