HomeNewsLatest Newsനടൻ മോഹന്‍ലാലിന്റെ കോവിഡ് പരിശോധനാഫലം നെ​ഗറ്റീവ്; ആദ്യം പോവുക അമ്മയുടെ അടുത്തേക്ക്

നടൻ മോഹന്‍ലാലിന്റെ കോവിഡ് പരിശോധനാഫലം നെ​ഗറ്റീവ്; ആദ്യം പോവുക അമ്മയുടെ അടുത്തേക്ക്

നടൻ മോഹന്‍ലാലിന്റെ കോവിഡ് പരിശോധനാഫലം നെ​ഗറ്റീവ്. ചെന്നൈയില്‍ നിന്ന് കേരളത്തില്‍ എത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു മോഹന്‍ലാല്‍. കോവിഡ് ഫലം നെഗറ്റീവ് ആയതോടെ കൊച്ചിയിലുള്ള അമ്മയെ കാണാനാകും മോഹന്‍ലാല്‍ ആദ്യം പോകുക. നാലു മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20 ഓടെയാണ് മോഹന്‍ലാല്‍ കേരളത്തില്‍ മടങ്ങി എത്തിയത്. ഓണവുമായി ബന്ധപ്പെട്ട് ചില ചാനല്‍ പ്രോ​ഗ്രാം ഷൂട്ടിങ്ങുകള്‍ പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ വീണ്ടും ചെന്നൈയിലേക്ക് പോകും. ലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2 സെപ്റ്റംബര്‍ 7-നു ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം കോവിഡ് ഭീഷണി മാറിയാല്‍ ഡിസംബറില്‍ റിലീസ് ചെയ്യാൻ സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments