ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ബോധം തെളിഞ്ഞു; വെന്റിലേറ്ററില്‍ നിന്നും മാറ്റി; ആരോഗ്യനിലയില്‍ പുരോഗതി

7

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവരുടെ ബോധം തെളിഞ്ഞതായും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ നിന്ന് നീക്കിയെങ്കിലും ഐസിയുവിലാണ് ലക്ഷ്മി. ഈ ആഴ്ച അവസാനത്തോടെ മാത്രമേ ലക്ഷ്മിയെ വാര്‍ഡിലേക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനമാകൂ.

പരിക്കുകള്‍ പൂര്‍ണമായും ഭേദപ്പെട്ടു വരുന്നതായും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ പള്ളിപ്പുറത്ത് വച്ച് മരത്തില്‍ ഇടിച്ചത്. മകള്‍ തേജസ്വിനി അപകടസ്ഥലത്തു തന്നെ മരിച്ചു. ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.