കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനായി ശരീരം ബയോഹാക്ക് ചെയ്തു യുവതി ! വരും കാലത്തിന്റെ ആ ടെക്നോളജി ഇങ്ങനെ:

235

കൈ ഉപയോഗിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനായി യുവതി ശരീരം ബയോഹാക്ക് ചെയ്തു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി വീഡിയോ ബ്ലോഗിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബയോഹാക്കിംഗിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള ഘട്ടങ്ങളുടെ വീഡിയോ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെസ്ലയുടെ ബഗ് ബൗണ്ടി പ്രോഗ്രാമില്‍ അംഗമാണ് താനെന്ന് യുവതി അവകാശപ്പെടുന്നു.

ടെസ്ല മോഡല്‍ 3-ന്റെ വാലറ്റ് കാര്‍ഡില്‍ നിന്ന് ആര്‍എഫ്‌ഐഡി ചിപ് പുറത്തെടുത്ത യുവതി അതൊരു ബയോപോളിമറില്‍ സൂക്ഷിക്കുകയും അതിനുശേഷം വിദഗദ്ധ സഹായത്താല്‍ കൈയില്‍ കുത്തിവയ്ക്കുകയും ചെയ്തു. ആദ്യമായല്ല യുവതി ശരീരം ബയോഹാക്ക് ചെയ്യുന്നത്. നേരത്തേ ഇടതുകൈയില്‍ ഇംപ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. വീടിന്റെ വാതില്‍ തുറക്കുന്നതിന് വേണ്ടിയായിരുന്നു അത്.