കുടീഞ്ഞോ വീണ്ടും ശസ്‌ത്രക്രിയക്ക് വിധേയനായി: കോപ്പ അമേരിക്ക നഷ്‌ടമാകും

6

ബ്രസീൽ ഫുട്ബോൾ താരം ഫിലിപെ കുടീഞ്ഞോ വീണ്ടും ശസ്‌ത്രക്രിയക്ക് വിധേയനായി. ബ്രസീൽ ദേശീയ ടീമിന്റെ പ്രധാന ഡോക്ടറായ റോഡ്രിഗോ ലാസ്‌മറിന്റെ മേൽനോട്ടത്തിലായിരുന്നു ശസ്‌ത്രക്രിയ. ഡിസംബർ 29ന് ഐബറിനെതിരായ ലാ ലീഗ മത്സരത്തിനിടെയാണ് കുടീഞ്ഞോയുടെ ഇടത് കാൽമുട്ടിന് പരിക്കേറ്റത്.

ജനുവരി ആദ്യം താരത്തെ ശസ്‌ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. അതേ കാല്‍മുട്ടില്‍ തിങ്കളാഴ്‌ച ശസ്‌ത്രക്രിയക്ക് വിധേയനായ കുടീഞ്ഞോയ്‌ക്ക് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ ഏറെനാൾ കാത്തിരിക്കേണ്ടിവരും. ഇതോടെ ഇതോടെ താരത്തിന് ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നഷ്‌ടമാകും എന്നുറപ്പായി.