ഐപിഎല്‍: രാജസ്ഥാനെ തകർത്തു തരിപ്പണമാക്കി കൊൽക്കത്ത: എട്ടു വിക്കറ്റ് ജയം

8

ഐപിഎല്ലിലെ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തകര്‍ത്തെറിഞ്ഞു. തികച്ചും ഏകപക്ഷീയമായ കളിയില്‍ എട്ടു വിക്കറ്റിന്റെ അനായാസ ജയമാണ് കെകെആര്‍ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ 3 വിക്കറ്റിന് 139 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ കെകെആര്‍ വിജയപ്രതീക്ഷയിലായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട രാജസ്ഥാന്‍ മൂന്നു വിക്കറ്റിന് 139 റണ്‍സാണ് നേടിയത്. സ്റ്റീവ് സ്മിത്തിന്റെ (73*)ഇന്നിങ്‌സാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ജോസ് ബട്‌ലറാണ് (37) മറ്റൊരു പ്രധാന സ്‌കോറര്‍. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (5), രാഹുല്‍ ത്രിപാഠി (6) എന്നിവര്‍ നിരാശപ്പെടുത്തി. 59 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് സ്മിത്ത് ടീമിന്റെ ടോപ്‌സ്‌കോററായത്. ഏഴു റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സ് പുറത്താവാതെ നിന്നു.