HomeNewsLatest Newsഒന്‍പത് വയസുകാരി വീടിന്റെ ജനല്‍ക്കമ്പിയിൽ തൂങ്ങിമരിച്ച നിലയില്‍

ഒന്‍പത് വയസുകാരി വീടിന്റെ ജനല്‍ക്കമ്പിയിൽ തൂങ്ങിമരിച്ച നിലയില്‍

ഒന്‍പത് വയസുകാരിയെ വീടിന്റെ ജനല്‍ക്കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകൃഷ്ണപുരം അരക്ക്പറമ്ബ് പുല്ലരിക്കാട് അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മാതാവിന്റെ കുടുംബ വീട്ടില്‍ മരിച്ചത്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചു.

വീട്ടുകാര്‍ക്കൊപ്പം ചക്ക കഴിച്ചിരുന്ന ഫാത്തിമ ഷിഫ പന്ത്രണ്ട് മണിയോടെ മുറിക്കുള്ളിലേക്ക് കയറി. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടി മുറിക്ക് പുറത്തിറങ്ങാതെ വന്നതിനാല്‍ വീട്ടുകാര്‍ക്ക് സംശയമായി. വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച്‌ അകത്ത് കയറിയപ്പോഴാണ് കുഞ്ഞിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments