മലപ്പുറത്ത് ബസിനടിയിൽപ്പെട്ട വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ടു: സംഭവം ഇങ്ങനെ:

127

നിയന്ത്രണം വിട്ട ബസ്സ് ഇലക്ട്രിക് പോസ്റ്റും ബൈക്കും തകര്‍ത്തു മണ്ണില്‍ താഴ്ന്നു നിന്നു. ബസ്സിനടിയില്‍ കുടുങ്ങിയ കാല്‍നട യാത്രക്കാരിയായ വിദ്യാര്‍ത്ഥിയെ ഗുരുതരമായ പരിക്കുകളോടെ നാട്ടുകാര്‍ രക്ഷപ്പെടുത്തി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാട്ടം സ്വദേശിയും പള്ളിക്കുന്ന് താമസക്കാരനായ കിഴിഞ്ഞാലില്‍ റഷീദിന്റെ മകള്‍ ഷഹല(18)നാണ് ഗുരുതരമായി പരിക്കേറ്റത്.വീട്ടിലേക്ക് നടന്നു പോയിരുന്ന ഷഹല അപകടത്തില്‍ പെട്ട ബസ്സിനടിയില്‍ കുടുങ്ങുകയായിരുന്നു.

തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്തെ സെമി ഹമ്പിന് സമീപത്ത് ഞായറാഴ്ച വൈകിയിട്ട് മൂന്നര മണിയോടെയാണ് അപകടം. കോഴിക്കോട് നിന്ന് തൃശ്ശൂര്‍ പോയിരുന്ന സ്വകാര്യ ബസ്സ് ഹമ്പ് ചാടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിലും ഇലക്ര്ടിക് പോസ്റ്റിലും ഇടിച്ച് റോഡരികില്‍ ചളിയില്‍ താഴ്ന്ന് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ പെട്ട ബസ്സിനടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോ എന്ന ആശങ്ക പരിഭ്രാന്തി പരത്തി. ഒടുവിൽ ജെസിബി കൊണ്ട് വന്ന് ബസ്സ് പൊക്കി നോക്കിയാണ് ആശങ്ക അകറ്റിയത്.