മലപ്പുറത്ത് കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

50
Corpse

 

കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. പൂക്കോട്ടുംപാടം ചുള്ളിയോട് നസ്റിൻ ബാബു-മുഹ്സിന ദമ്പതികളുടെ മകൻ മുഹമ്മദ് അസ്ലം ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ വച്ചായിരുന്നു അപകടം. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി അമ്മ മുഹ്സിനയുടെ സഹോദരന്‍റെ വീട്ടിലെത്തിയത്. കരുളായി പിലാക്കൽ മുക്കം കടവിന് സമീപത്താണ് ഈ വാടക ക്വാർട്ടേഴ്സ്. മുതിർന്നവര്‍ സംസാരിച്ചു കൊണ്ടിരിക്കെ വീട്ടിലെ മറ്റുകുട്ടികൾക്കൊപ്പം സിറ്റൗട്ടിൽ കളിക്കുകയായിരുന്നു അസ്ലം. ഇതിനിടയിൽ അബദ്ധത്തിൽ താഴേക്കു വീഴുകയായിരുന്നു.