HomeNewsLatest Newsഈ 21 സ്മാർട്ട്‌ ഫോൺ ആപ്പുകൾ സൂക്ഷിക്കുക ! മുന്നറിയിപ്പുമായി കേരള പോലീസ്

ഈ 21 സ്മാർട്ട്‌ ഫോൺ ആപ്പുകൾ സൂക്ഷിക്കുക ! മുന്നറിയിപ്പുമായി കേരള പോലീസ്

സ്കൂൾ പഠനം ഓൺലൈനിൽ ആയതോടെ മിക്കവാറും എല്ലാ കുട്ടികളുടെയും കയ്യിൽ സ്മാർട്ട് ഫോണുകൾ ഉണ്ട്. ദിവസത്തിന്റെ നല്ലൊരുപങ്കും ഇവർ ഫോണിൽ തന്നെ. എന്നാൽ ഈ ഫോൺ ഉപയോഗം നിയന്ത്രിക്കുകയും സൂക്ഷിക്കുകയും ചെയ്തില്ലെങ്കിൽ അപകടത്തിലേക്ക് വഴിവെക്കാം. കുട്ടികളെ ഹാനികരമായി ബാധിച്ചേക്കാവുന്ന 21 മൊബൈൽ ആപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്. കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ അറിയിപ്പ്. പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് എങ്ങനെ:

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ.
ഇത്തരം ആപ്പുകൾ ഒരു പക്ഷെ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികൾ ഇത്തരം ആപുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപുകൾ ഇൻസ്റ്റാൾ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം .
#keralapolice

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments