ആശുപത്രികൾ നിറഞ്ഞു കവിയുന്നു : കൊവിഡ് ചികിത്സയ്ക്ക് റെയിൽവേ കോച്ചുകൾ ആവശ്യപ്പെടാനൊരുങ്ങി കേരളം

36

കോവിഡ് ചികിത്സാ സൗകര്യങ്ങൾ തികയില്ലെന്ന ആശങ്കയെ തുടർന്ന് കേരളം റെയിൽവേ കോച്ചുകൾ ആവശ്യപ്പെടാൻ ഒരുങ്ങി കേരളം. കൊവിഡ് രോഗികളെ മാറ്റിപാർപ്പിക്കാനും ചികിത്സ നൽകുന്നതിനുമായി നിലവിലുള സൗകര്യങ്ങൾ തികയാതെ വന്നേക്കും എന്ന ആശങ്കയെ തുടർന്നാണ് ഇത്. സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച നീക്കം തുടങ്ങിയതായാണ് വിവരം.കോച്ചുകൾ കിട്ടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികൾ റെയിൽവേ അധികൃതരുമായി പ്രാഥമിക ചർച്ചകൾ നടത്തി. നാലായിരം ഐസൊലേഷൻ കോച്ചുകളാണ് റെയിൽവേ തയ്യാറാക്കിയിരിക്കുന്നത്. ഇതുവഴി 64,000 കിടക്കകൾ രാജ്യത്തിന് ലഭിക്കും. ഇതിൽ നിന്ന് കേരളത്തിന് ആവശ്യമായ കോച്ചുകൾ എത്തിക്കാനാണ് ശ്രമം.