കേരള സംഗീതനാടക അക്കാദമിയുടെ അവാർഡുകൾ നിരസിച്ച് ജേതാക്കൾ: കാരണം ഇതാണ്

182

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേരള സംഗീത നാടക അക്കാദമിയുടെ അവാർഡുകൾ നിരസിച്ച് നാടകപ്രവർത്തകർ. സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ അവാ‍ർഡുകൾ നേടിയവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.

പ്രൊഫഷണൽ നാടക മത്സരത്തിലെ അവാർഡ് നിർണ്ണയം സുതാര്യമല്ലെന്ന് ആരോപിച്ചാണ് അവാർഡുകൾ വേണ്ടെന്ന് വച്ചത്. നാടകസമിതികൾക്കുള്ള അനുകൂല്യങ്ങൾ വെട്ടിക്കുറച്ച അക്കാദമിയുടെ നടപടി പുനപരിശോധിക്കണമെന്നും കലാകാരന്മാർ ആവശ്യപ്പെടുന്നു.