HomeNewsLatest Newsകെ മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; മുരളീധരൻ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണെന്ന് മുല്ലപ്പള്ളി

കെ മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; മുരളീധരൻ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണെന്ന് മുല്ലപ്പള്ളി

കെ മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതാക്കള്‍ മുരളീധരനുമായി സംസാരിച്ചു. രമേശ് ചെന്നിത്തല മുരളീധരനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. മത്സരിക്കാന്‍ തയ്യാറാണെന്ന് മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.വടകരയില്‍ മുരളീധരന്‍ മത്സരിച്ചാല്‍ യുഡിഎഫ് മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് മുരളീധരനെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം, സീറ്റ് സംബന്ധിച്ച എല്ലാ കാര്യങ്ങളും പാര്‍ട്ടി അധ്യക്ഷന്‍ തീരുമാനിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തീരുമാനമാകാത്ത പല കാര്യങ്ങളുമാണ് പുറത്ത് വരുന്നത്. വാര്‍ത്തകളില്‍ പലതും മാധ്യമസൃഷ്ടിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments