HomeAround KeralaKottayamമാണിക്ക് പിന്തുണയുമായി പാലായില്‍ വമ്പിച്ച പ്രകടനം

മാണിക്ക് പിന്തുണയുമായി പാലായില്‍ വമ്പിച്ച പ്രകടനം

പാലാ: രാജിവെച്ച മന്ത്രി കെ.എം. മാണിക്ക് അനുഭാവം പ്രകടിപ്പിച്ച് കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ പാലായില്‍ പ്രകടനം നടത്തി. മാണി സർ രാജി വയ്ക്കേണ്ട സാഹചര്യം ഇപ്പോളില്ലായിരുന്നു എന്നതാണ് പൊതുവെ പാലായിലെ വികാരം. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മന്ത്രി മാണിയുടെ വസതിയില്‍ നിന്ന് ടൗണിലേക്ക് പ്രകടനം നടത്തിയത്.

 

ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തിൽ വൻ ജനക്കൂട്ടമായിരുന്നു അണിനിരന്നത്.  മുന്‍ നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജോസുകുട്ടി പൂവേലില്‍, ടോണി തോട്ടം, ലിജോ ആനിത്തോട്ടം, ബിജോയി ഈറ്റത്തോട്ട്, ജോയി മരുതോലി, സജീവ് വി.പി. നമ്പൂതിരി, ജോബി കുറ്റിക്കാട്ട്, ജോബി വെള്ളാപ്പാണി, ബെന്നി മുണ്ടത്താനം, സജോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments