HomeNewsLatest Newsതെലങ്കാനയിൽ കൊവിഡ് ബാധിച്ച മാധ്യമപ്രവർത്തകൻ മരിച്ചു: സംസ്ഥാനത്ത് കൊറോണമൂലം മാധ്യമപ്രവർത്തകൻ മരിക്കുന്നത് ആദ്യം

തെലങ്കാനയിൽ കൊവിഡ് ബാധിച്ച മാധ്യമപ്രവർത്തകൻ മരിച്ചു: സംസ്ഥാനത്ത് കൊറോണമൂലം മാധ്യമപ്രവർത്തകൻ മരിക്കുന്നത് ആദ്യം

കൊവിഡ് ബാധയെ തുടർന്ന് തെലങ്കാനയില്‍ മാധ്യമ പ്രവർത്തകൻ മരിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തെലുങ്ക് ടെലിവിഷൻ ചാനൽ ടിവിലെ മാധ്യമപ്രവർത്തകൻ മനോജ് കുമാറാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് കൊറോണയെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകന്‍ മരിക്കുന്നത്. തെലുങ്ക് ടിവി ചാനലിലെ ക്രൈം റിപ്പോര്‍ട്ടറായിരുന്നു മനോജ്‌.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജ് കുമാറിന്റെ കൊവിഡ് പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. തുടർന്ന് ഇദ്ദേഹത്തെ കൊവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ചികിത്സ ഫലം കണ്ടില്ല. മാധ്യമപ്രവർത്തകരുടെ മരണത്തിൽ തെലുങ്കാന മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments