HomeNewsLatest Newsമുന്‍ എഡിജിപി ജോസഫ് തോമസ്‌ വട്ടവയലില്‍ അന്തരിച്ചു

മുന്‍ എഡിജിപി ജോസഫ് തോമസ്‌ വട്ടവയലില്‍ അന്തരിച്ചു

മുന്‍ എഡിജിപി ജോസഫ് തോമസ്‌ വട്ടവയലില്‍ എറണാകുളത്ത് അന്തരിച്ചു. 76 വയസായിരുന്നു. പാലാ ഇടമറ്റം വട്ടവയലില്‍ അഡ്വ. ജോസഫ് (ഔസേപ്പച്ചന്‍) ന്‍റെയും ഏലിക്കുട്ടി ജോസഫിന്റെയും മകനാണ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍ സഹോദരനാണ്. സപ്ലൈകോ റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി ജെ മാത്യുവും സഹോദരനാണ്. കൊച്ചിന്‍ വികസന അതോറിറ്റി ചെയര്‍മാന്‍ ആയിരുന്നു. വിരമിച്ച ശേഷം എറണാകുളത്ത് കലൂര്‍ ആയിരുന്നു താമസം. കൊച്ചിയിലെ പ്രശസ്തമായ നെഹ്‌റു സ്റ്റേഡിയം നിര്‍മ്മിച്ചത് ജോസഫ് തോമസിന്റെ നേതൃത്വത്തിലായിരുന്നു.

പാലാ സെന്റ് തോമസ് കോളേജിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനം കഴിഞ്ഞയുടൻ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ പരിശീലനം നേടി. 1968 ൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്ന് 1971- ലെ ഇന്തോ-പാക് യുദ്ധത്തിൽ പങ്കെടുത്തു. ഇന്ത്യൻ സേനയിൽ ഏതാനും വർഷത്തെ സേവനത്തിനുശേഷം, 1972 ൽ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ പാസായ അദ്ദേഹം പോലീസിൽ ചേർന്നു. കോഴിക്കോട് പോലീസ് കമ്മീഷണർ, ഡയറക്ടർ ജനറൽ ഓഫ് പോലീസ് തിരുവനന്തപുരം തുടങ്ങിയ പദവികൾ വഹിച്ചു. കേരള പൊലീസ് ഹൌസിംഗ് ആന്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിലെ മാനേജിങ് ഡയറക്ടറായിരുന്നു.ഗ്രേറ്റർ കൊച്ചി വികസന അതോറിറ്റിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ മറിയാമ്മ തോമസ്. സംസ്കാരം പിന്നീട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments