HomeNewsLatest Newsകൊച്ചിയിൽ ജിമ്മിൽ അനധികൃത സ്റ്റിറോയ്ഡ് വില്‍പ്പന; ജിംനേഷ്യം പരിശീലകന്‍ പിടിയില്‍

കൊച്ചിയിൽ ജിമ്മിൽ അനധികൃത സ്റ്റിറോയ്ഡ് വില്‍പ്പന; ജിംനേഷ്യം പരിശീലകന്‍ പിടിയില്‍

കൊച്ചി : അനധികൃത സ്റ്റിറോയ്ഡ് വില്‍പ്പന നടത്തിയ ജിംനേഷ്യം പരിശീലകന്‍ പോലീസ് പിടിയില്‍. ചങ്ങനാശേരി സ്വദേശിയും എളമക്കരയിലെ ഓക്‌സിജന്‍ ഫിറ്റ്‌നസ് സെന്റര്‍ ഉടമയുമായ മിറാജ് (27)ആണ് പിടിയിലായത്. ലക്ഷക്കണക്കിനു രൂപ വിലവരുന്ന മരുന്നുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത് .കൊച്ചിയിലെ ജിമ്മുകള്‍ കേന്ദ്രീകരിച്ച് സ്റ്റിറോയ്ഡുകള്‍ വില്‍പ്പന ഉള്ളതായി കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.

മനുഷ്യശരീരത്തെ സാരമായി ബാധിക്കുന്ന ഇത്തരം കെമിക്കലുകളുടെ ഉപയോഗം കിഡ്‌നി ഉള്‍പ്പെടെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കും. ഇറക്കുമതി ചെയ്യുന്ന ഇനത്തില്‍പ്പെട്ട സ്റ്റിറോയിഡുകള്‍ ചെന്നൈയില്‍ നിന്നാണ് എത്തിച്ചിരുന്നത്. മൃഗങ്ങളില്‍ കുത്തിവയ്ക്കുന്ന ഇനത്തില്‍പ്പെട്ട സ്റ്റിറോയിഡുകള്‍ വരെ ഇത്തരത്തില്‍ വിറ്റഴിച്ചിരുന്നു. ഒരു സ്റ്റിറോയിഡ് ഇന്‍ജക്ഷന് 3000 രൂപയാണ് ഈടാക്കിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments