യൂത്ത് കോണ്‍ഗ്രസ് നേതാവിനു നേരെയുണ്ടായ വധശ്രമം; സി പി എം പ്രവര്‍ത്തകര്‍ക്ക് തടവ്

13

യൂത്ത് കോണ്‍ഗ്രസ് നേതാവിനു നേരെയുണ്ടായ വധശ്രമക്കേസില്‍ പ്രതികളായ സി പി എം പ്രവര്‍ത്തകരെ തടവിനും പിഴയടക്കാനും കോടതി ശിക്ഷിച്ചു. യൂത്ത് കോണ്‍ഗ്രസ് കൂത്തുപറമ്ബ് മണ്ഡലം സെക്രട്ടറി സുല്‍ത്താന്‍ മുഹമ്മദ് സിറാജിനെ ഇരുമ്ബുവടി കൊണ്ടു അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ കോട്ടയം അങ്ങാടിയിലെ കുറിയ പ്രദീപന്‍, മൊഗ്രാല്‍ ഹൗസില്‍ പി സി അബ്ദുല്‍ ലത്വീഫ്, ജംഷീറ മന്‍സിലില്‍ അബ്ദുല്‍ നാസര്‍ എന്നിവരെയാണ് രണ്ട് വര്‍ഷം കഠിന തടവിനും 40,000 രൂപ വീതം പിഴയടക്കാനും പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.കേസില്‍ പ്രതി ചേര്‍ത്ത ആറു പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.