ഐഎസ്എൽ: ഹൈദരാബാദിനെതിരെ ബംഗളൂരുവിന് അപ്രതീക്ഷിത സമനില

125

ഐഎസ്എല്ലില്‍ ബെംഗളൂരുവിനു അപ്രതീക്ഷിത സമനില. എക്‌സ്ട്രാ ടൈമില്‍ റോബിന്‍ സിങ് അടിച്ച ഗോളില്‍ ഹൈദരാബാദ് എഫ്‌സി നാടകീയമായി സമനില പിടിച്ചെടുത്തു. കളിയുടെ തുടക്കത്തില്‍ ബെംഗളൂരുവിനായി സുനില്‍ ഛേത്രിയാണ് ഗോള്‍ നേടിയത്. 110 സെക്കന്‍ഡുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ ഛേത്രിക്ക് ആദ്യ ഗോള്‍ നേടാന്‍. സീസണിലെ അതിവേഗ ഗോളാണ് ഛേത്രി ഇന്ന് സ്വന്തം പേരിലാക്കിയത്. കളി തുടങ്ങാന്‍ കാത്തു നില്‍ക്കുകയായിരുന്നു ബെംഗളൂരു എഫ്‌സി ഗോളടിക്കാന്‍.