ഐഎസ്എല്ലില്‍ നിലവിലെ ജേതാക്കളായ ബെംഗളൂരു എഫ്സിക്കു അട്ടിമറിത്തോല്‍വി. ഹോംഗ്രൗണ്ടില്‍ നടന്ന ത്രില്ലറില്‍ മുംബൈ സിറ്റിയാണ് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ബെംഗളൂരുവിനെ ഞെട്ടിച്ചത്. ഈ സീസണില്‍ ബെംഗളൂരുവിന് നേരിട്ട ആദ്യ പരാജയം കൂടിയാണിത്. പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാനുള്ള അവസരമാണ് ബെംഗളൂരുവിന് ഇതോടെ നഷ്ടമായത്.
88ാം മിനിറ്റ് വരെ 1-2ന് പിന്നിലായിരുന്ന ബെംഗളൂരു 89ാം മിനിറ്റില്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രിയുടെ ഗോളില്‍ സമനിലയുറപ്പിച്ചതായിരുന്നു. എന്നാല്‍ ഇഞ്ചുറിടൈമിന്റെ നാലാം മിനിറ്റില്‍ ബെംഗളൂരുവിന് സ്തബ്ധരാക്കി റൗളിന് ബോര്‍ജസിലൂടെ മുംബൈ വിജയഗോള്‍ കണ്ടെത്തി. സുഭാശിഷ് ബോസ് (12), ഡിയേഗോ കാര്‍ലോസ് (77) എന്നിവരാണ് മുംബൈയുടെ മറ്റു സ്കോറര്‍മാര്‍.