HomeNewsLatest Newsഐഎസ് ക്രൂരത വീണ്ടും; തടവുകാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുന്ന ദൃശ്യങ്ങൾ

ഐഎസ് ക്രൂരത വീണ്ടും; തടവുകാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുന്ന ദൃശ്യങ്ങൾ

സനാ: തടവുകാരെ ഇരുമ്പ് കൂടിനുള്ളിലാക്കി ചുട്ടുകൊന്നും കുരുശില്‍ തറച്ച് വെടിവെച്ചു കൊന്നും ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ടും തലയറുത്തുമെല്ലാമുള്ളക്രൂരതയുടെ പര്യായമായ ഐഎസ് മറ്റൊരു കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം പുറത്തു വന്ന വീഡിയോയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തടവുകാരനെ കൊലപ്പെടുത്തിയത് വലിയ കല്ല് ഉപയോഗിച്ച് തലയില്‍ ഇടിച്ചായിരുന്നു. യെമനില്‍ നിന്നും പിടികൂടിയ സൈനികനെയാണ് ഐഎസ് കല്ലുകൊണ്ടിടിച്ചു കൊലപ്പെടുത്തിയത്.

 

 

തടവുകാരെ സാധരണയായി ധരിപ്പിക്കുന്ന ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിന് പകരം നീല നിറത്തിലുള്ള വസ്ത്രമാണ് ധരിപ്പിച്ചിരുന്നത്. വിജനമായ മലമ്പ്രദേശത്ത് കൊണ്ടുവന്ന ശേഷമായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. ശിക്ഷ നടപ്പിലാക്കുന്ന ഭീകരനെക്കൂടാതെ മറ്റ് എട്ട് ഭീകരന്മാരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചെയ്ത കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ ശേഷമായിരുന്നു കൊലപാതകം. ഒരു പാറയുടെ മുകളില്‍ ചെരിച്ച് കിടത്തിയ ശേഷം സൈനികന്റെ തലയില്‍ വലിയ കല്ല് ഉപയോഗിച്ച് ഇടിയ്ക്കുകയായിരുന്നു. മറ്റ് രണ്ട് സൈനികരെ ഭീകരര്‍ തോക്കിനിരയാക്കുകയും ചെയ്തു. സര്‍ക്കാരിന് വേണ്ടി ഇവര്‍ മൂന്നു പേരും ഐഎസ് തീവ്രവാദികള്‍ക്കെതിരെ ശക്തമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments