വയനാട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍: പണിയ കോളനി നിവാസിയുടേതെന്നു സംശയം

152

വയനാട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍
കണ്ടെത്തി. പുല്‍പ്പള്ളി വീട്ടിമൂല പണിയ കോളനിയിലെ ട്രഞ്ചിനടുത്തായാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കോളനിയിലെ ആശാവര്‍ക്കര്‍ കൂണ്‍ പറിക്കുന്നതിനായി പോയി വരുമ്പോള്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹമാണെന്ന് കണ്ടെത്തിയത്.

കോളനിയിലെ തന്നെ യുവതി പ്രസവിച്ചതായാണ് സംശയിക്കുന്നത്.