HomeSportsഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ക്യാപ്റ്റന്‍ ഇഷാന്‍ അറസ്റ്റില്‍

ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ക്യാപ്റ്റന്‍ ഇഷാന്‍ അറസ്റ്റില്‍

പട്‌ന: ഇന്ത്യയുടെ അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ പട്‌നയില്‍ അറസ്റ്റിലായി. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് പതിനേഴുകാരനായ ഇഷാന്‍ അറസ്റ്റിലായിരിക്കുന്നത്. ജനവരി 22ന് ലോകകപ്പ് ആരംഭിക്കാനിരിക്കെയാണ് ഇന്ത്യന്‍ ക്യാപ്റ്റനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇഷാന്‍ ഓടിച്ചിരുന്ന കാര്‍ ഒരു ഓട്ടോറിക്ഷയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അമിതവേഗത്തില്‍ വന്ന കാറിടിച്ച് ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് ശേഷം ഇഷാന്‍ നാട്ടുകാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാട്ടുകാര്‍ വിളിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇഷാനെ അറസ്റ്റ് ചെയ്യുകകയായിരുന്നു. ഇഷാന്‍ ഓടിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇഷാന്റെ അച്ഛന്റെ കാറാണിത്. ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അറസ്റ്റിലായിരിക്കുന്നത്. 28ന് അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments