കഴിഞ്ഞ ദിവസം ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഈ ഒരേയൊരു കാര്യം !!

300

ജമ്മു കാശ്മീര്‍ സംബന്ധിയായ ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത് തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ഇന്ത്യക്കാര്‍ ഗൂഗിള്‍ ട്രെന്‍റിംഗില്‍ ഇത് അറിയാന്‍ പ്രകടിപ്പിച്ച സെര്‍ച്ചിംഗ് ഇന്‍ട്രസ്റ്റ് 100 ആണ്.

ഇതില്‍ തന്നെ അരുണാചല്‍ പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സെര്‍ച്ച് നടന്നത്. കശ്മീര്‍ പോലെ ഒരു അതിര്‍ത്തി സംസ്ഥാനമായ അരുണാചല്‍ പ്രദേശിന് ഈ സംഭവത്തില്‍ താല്‍പ്പര്യം ജനിക്കുക സ്വഭാവികമാണ് എന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം. മറ്റൊരു ചെറിയ സംസ്ഥാനം ഗോവയാണ് രണ്ടാം സ്ഥാനത്ത് ഇവിടുത്തെ സെര്‍ച്ചിംഗ് താല്‍പ്പര്യം 74 ആണ്. കര്‍ണാടകയാണ് മൂന്നാം സ്ഥാനത്ത്.